സെക്രട്ടേറിയറ്റിനു മുമ്പിൽ മുട്ടിലിഴഞ്ഞ് ജോലിക്കായി നിലവിളിച്ച് വനിതാ സി പി ഒ ഉദ്യോഗാർഥികൾ. നിരവധി പേർക്ക് കൈകാലുകൾക്ക് മുറിവേറ്റു. തളർന്നു വീണവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
അർഹതപ്പെട്ട ജോലി കിട്ടാൻ ഇനി മുമ്പിലുള്ളത് 10 ദിവസം മാത്രം. അതിനു മുമ്പ് സർക്കാരിൻ്റെ കണ്ണു തുറപ്പിക്കാൻ കഠിന വഴികൾ താണ്ടുകയാണ് വനിതാ ഉദ്യോഗാർഥികൾ. മുട്ടിലിഴഞ്ഞ് നീങ്ങിയ പലർക്കും സാരമായി മുറിവ് പറ്റി . സങ്കടം അണപൊട്ടി . നിരാഹാര സമരം ഇന്ന് ഏഴാം ദിവസമാണ്. 96 7 പേരുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് 232 പേർക്കാണ് ഇതുവരെ നിയമനം കിട്ടിയത്. 500 ലേറെ ഒഴിവുകൾ ഉണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നിയമനം വൈകിപ്പിക്കുകയാണ് സർക്കാർ 19 ന് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കും.