കടുത്തചൂടില്‍ വലഞ്ഞ് കേരളം. പന്ത്രണ്ടു ജില്ലകളില്‍ ഉയര്‍ന്ന താപനിലയ്ക്കുള്ള യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൂടു തുടരുന്നതിനൊപ്പം എല്ലാ ജില്ലകളിലും മിതമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ALSO READ: ചുട്ടുപൊള്ളി ഉത്തരേന്ത്യ; ഉഷ്ണതരംഗം ശക്തമാകും; യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് ഐഎംഡി...
വയനാടും ഇടുക്കിയും ഒഴികെയുള്ള എല്ലാ ജില്ലകളും കടുത്ത ചൂടില്‍ പൊള്ളുകയാണ്. പാലക്കാടും തൃശൂരും കൊല്ലത്തും താപനില 37 ഡിഗ്രി സെല്‍സ്യസിലേക്ക് ഉയര്‍ന്നു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍സ്യസ് വരെ ചൂട് ഉയരും. സൂര്യാതപവും നിര്‍ജലീകരണവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലക്കൊപ്പം അന്തരീക്ഷ ഈര്‍പ്പവും ചേരുമ്പോള്‍ അനുഭവവേദ്യമാകുന്ന ചൂട് 40 മുതല്‍ 45 ഡിഗ്രി െല്‍സ്യസ് വരെയാണ്. ചൂടിനൊപ്പം എല്ലാജില്ലകളിലും മഴയും കിട്ടുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്‍റെ സ്വാധീനത്തില്‍വരുന്ന അഞ്ചു ദിവസം കേരളത്തില്‍ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.