കാട്ടാന അലന്‍റെ ജീവനെടുത്ത മുണ്ടൂർ പഞ്ചായത്തിലെ മലയോര ജനതയ്ക്ക് ഇരുട്ട് പേടിയാണ്. എങ്കിലും ജീവിതത്തോട് പോരാടി അവർ മുന്നോട്ടു നടക്കുന്നു. പേടി ഉള്ളിലൊതുക്കി ആനയിറങ്ങും വഴികളിലൂടെ സഞ്ചരിക്കുന്ന ലെതയെ പരിചയപ്പെടാം.
മൈലം പുള്ളിയിൽ ബസിറങ്ങി വരുന്ന ലെതാ സജിവന് തന്‍റെ പ്രദേശമായ പുളിയം പുള്ളി എത്തുന്നത് വരെ നെഞ്ചിനുള്ളിൽ ഒരു ആധിയാണ്. അറിയാതെ തന്നെ വേവലാതി മനസിനെയും പാദത്തെയും കീഴടക്കും.
ലെതയ്ക്ക് താണ്ടാൻ ഇനിയും കിലോമീറ്ററുകൾ ബാക്കി. ആന ശല്യം രൂക്ഷമായ ഈ പ്രദേശത്തിലൂടെയുള്ള യാത്രാ പേടിസ്വപ്നമാണ്. ഇതൊരു ലെതയുടെ മാത്രം കഥയല്ല. നിസ്സഹായരായ110 കുടുംബങ്ങളുടെ ദൈന്യത കൂടിയാണ്. പഠിച്ച് വലിയ സ്വപ്നങ്ങൾ നേടിയെടുക്കാൻ ഭയത്തിൽ പെട്ടുപോയ അവർ ഓരോരുത്തരും ഇരുളിനെ മറികടക്കേണ്ടി വരും. വന്യമൃഗങ്ങളെ പേടിച്ചുള്ള ലെതയുടെ ഈ യാത്ര ഇവിടെ അവസാനിക്കുന്നില്ല. ജീവിത സാഹചര്യങ്ങൾ അതിന് അനുവദിക്കുകയുമില്ല.