സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ എസ്എഫ്ഐഒ നടപടികള്‍ക്ക് തല്‍ക്കാലം സ്റ്റേ ഇല്ല. എസ്എഫ്ഐഒ തുടര്‍നടപടി തടയണമെന്ന സിഎംആര്‍എല്ലിന്‍റെ ഹര്‍ജിയില്‍ തീരുമാനമായില്ല. ഹര്‍ജി ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്‍റെ ബെഞ്ചിനുവിട്ടു, 21ന് പരിഗണിക്കും.
അതിനിടെ, എസ്എഫ്ഐഒയ്ക്ക് പിന്നാലെ വീണാ വിജയനെ തേടി ഇഡിയും. എക്സാലോജിക് – സിഎംആര്‍എല്‍ ഇടപാടില്‍ വീണാ വിജയനെ ചോദ്യം ചെയ്യുന്നതില്‍ തീരുമാനം ഉടനുണ്ടാകും. എസ്എഫ്ഐഒ കുറ്റപത്രം ലഭിച്ചശേഷം തുടര്‍നടപടിയുണ്ടാകും. കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തിയതോടെ 2024ല്‍ ഇഡി കേസെടുത്തിരുന്നു.