ഗുജറാത്തിലെ അഹമ്മദാബാദില്‍ സബര്‍മതി തീരത്ത് നടക്കുന്ന എഐസിസി സമ്മേളനത്തിലും ‘എംപുരാന്‍’ വിഷയം ഉന്നയിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു. സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയത്തെ പിന്തുണച്ച് സംസാരിക്കുമ്പോഴാണ് ലിജു എംപുരാന്റെ കാര്യം അവതരിപ്പിച്ചത്.
എംപുരാന്‍ സിനിമയ്ക്ക് നേരെ നടന്നത് സംഘപരിവാര്‍ ഫാസിസമാണ്. സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ ചിത്രത്തിലെ താരങ്ങളുടെയും, സിനിമയുടെ നിര്‍മ്മാതകളുടെയും സംവിധായകന്റെയും വീടുകളില്‍ സര്‍ക്കാര്‍ എജന്‍സികളെ ഉപയോഗിച്ച് ബിജെപി റെയ്ഡ് നടത്തി. സമ്മര്‍ദം ചെലുത്തി ചിത്രത്തിലെ 24 സീനുകള്‍ വെട്ടിമാറ്റിയതും ലിജു എഐസിസി സമ്മേളനത്തിലെ പ്രസംഗത്തില്‍ അവതരിപ്പിച്ചു.
വക്കഫ് ഭേദഗതിയിലുടെ മുസ്‍ലിം സമുദായത്തെയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. ഇത് കഴിഞ്ഞ് രാജ്യത്തെ രണ്ടാമത്തെ വലിയ ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളാണ് ഉന്നം. ഇതിന്റെ സൂചനയാണ് ജബല്‍പൂരില്‍ വൈദികര്‍ക്ക് നേരെ നടന്ന ആക്രമണമെന്നും എം.ലിജു പറഞ്ഞു.