മുണ്ടകൈ- ചൂരൽമല ദുരന്തബാധിതർക്കുള്ള മുസ്ലിംലീഗിന്റെ പുനരധിവാസ വീടു നിർമാണത്തിന് തറക്കല്ലിട്ടു. മുട്ടിൽ വെള്ളിത്തോടിൽ വച്ച് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളാണ് തറക്കല്ലിട്ടത്. ദുരന്തബാധിതർക്കൊരുങ്ങുന്ന ഏറ്റവും വലിയ സർക്കാരിതര ഭവനപദ്ധതിയാണ്
105 ദുരന്തബാധിത കുടുംബങ്ങൾക്കാണ് ലീഗ് വീടൊരുക്കുന്നത്. മുട്ടിലിനടുത്ത് വെള്ളിത്തോടിൽ 8 സെന്റ് വീതം പ്ലോട്ടിൽ 1000 ചതുരശ്രയടിയിലാണ് വീടുകൾ. 4 മണിയോടെ നടന്ന ചടങ്ങിൽ സാദിഖലി ശിഹാബ് തങ്ങൾ തറക്കല്ലിട്ടു. പുനരധിവാസ ഭൂമിയിലെ പ്രാർത്ഥനക്കു ശേഷം തൃക്കൈപ്പറ്റ ശിവക്ഷേത്ര സന്ദർശനവും കഴിഞ്ഞാണ് ലീഗ് ചടങ്ങിന് തുടക്കമിട്ടത്. പി കെ കുഞ്ഞാലിക്കുട്ടിക്കും സാദിഖലി തങ്ങൾക്കും ക്ഷേത്രഭാരവാഹികൾ സ്വീകരണമൊരുക്കുകയായിരുന്നു
8 മാസം കൊണ്ട് വീടു നിർമാണം പൂർത്തിയാക്കി ദുരന്തബാധിതർക്ക് കൈമാറാനാണ് ലീഗ് പദ്ധതി. ലീഗ് ദേശീയ - സംസ്ഥാന നേതാക്കളും മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവരും തറക്കല്ലിടൽ ചടങ്ങിനെത്തി.
ENGLISH SUMMARY:
The foundation stone was laid for the Muslim League’s rehabilitation housing project for the landslide-affected families of Mundakai and Chooralmala. The ceremony was held at Vellithode in Muttil, where State President Sadiqali Thangal laid the foundation stone. This is the largest non-governmental housing initiative being prepared for the disaster-affected.