കിഫ്ബി വഴി ഫിഷറീസ് വകുപ്പിലും സാംസ്കാരിക രംഗത്തും കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അത്ര വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടന്നതെന്ന് മന്ത്രി സജി ചെറിയാന്‍.ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരണം മുതല്‍ മല്‍സ്യബന്ധന തുറമുഖ നവീകരണം വരെയുണ്ടെന്ന് മന്ത്രി പറഞ്ഞു.
ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരണത്തിനായി150കോടിയാണ് കിഫ്ബി അനുവദിച്ചത്.രാജ്യാന്തര ചിത്രങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം അടക്കം ചെയ്യാന്‍ കഴിയും.കൊല്ലത്ത്49.68കോടി ചെലവിട്ട് നിര്‍മിച്ച ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം പ്രവര്‍ത്തനം തുടങ്ങി. 68 കോടി ചെലവിട്ട് പാലക്കാട്ട് വി.ടി.ഭട്ടത്തിരിപ്പാട് സാംസ്കാരിക സമുച്ചയം.വിവിധ ജില്ലകളില്‍ തിയറ്ററുകള്‍.
ഫിഷറീസ് വകുപ്പ് കിഫ് ബി വഴിമാത്രം426കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് മന്ത്രി പറയുന്നു. 142 കോടി രൂപയുടെ 51മീന്‍ മാര്‍ക്കറ്റുകളുടെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. 139 കോടി രൂപയുടെ മല്‍സ്യബന്ധന തുറമുഖം.തീര സംരക്ഷണ പദ്ധതികള്‍.വലിയതുറയില്‍400വീടുകള്‍ നിര്‍മിക്കുന്ന പുനര്‍ഗേഹം പദ്ധതി തുടങ്ങി കിഫ്ബി പദ്ധതികള്‍ അത്രയേറേയുണ്ടെന്ന് മന്ത്രി പറയുന്നു. ആറന്‍മുളയിലടക്കം വിപുലമായ സാസ്കാരിക പദ്ധതികള്‍ ഉണ്ട്.വിവിധ അക്കാദമികളെ ചേര്‍ത്തുള്ള മറ്റ് വിപുലമായ പദ്ധതികള്‍ ഒരുങ്ങുന്നുണ്ട്.അതേ സമയം തന്നെ മല്‍സ്യ ബന്ധനമേഖലയുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രവര്‍ത്തനങ്ങളും ആലോചനയിലാണ്