18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വേണ്ടി ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് KPCC ദേശീയ കായികവേദി. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ ബൈപ്പാസിന് സമീപത്തെ ഫുട്ബോൾ ടർഫിലായിരുന്നു മല്‍സരങ്ങള്‍. ‘നോട്ട് ഡ്രസ്സ് സ്പോർട്സ്" എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച ടൂര്‍ണമെന്റ് അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. യുവാക്കളിലെ ലഹരി ഉപയോഗം കുറയ്ക്കാന്‍ ദേശീയ കായികവേദിയുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് സമ്മാനദാനം നിർവഹിച്ചുകൊണ്ട് ബെന്നി ബഹനാൻ എംപി പറഞ്ഞു . ജില്ലാ പ്രസിഡന്റും റിച്ച്മാക്‌സ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോർജ് ജോൺ വാലത്ത് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. വനിതകൾ ഉൾപ്പെടെയുള്ള 8 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കായികവേദി സംസ്ഥാന പ്രസിഡന്റ് നജുമുദീൻ തുടങ്ങിയവര്‍ പങ്കെടുത്തു.