ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യയിൽ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കോടതിയെ സമീപിക്കുമെന്നും സാബുവിന്റെ ഭാര്യ മേരിക്കുട്ടി. കേസിൽ പ്രതികളായ കട്ടപ്പന റൂറൽ ഡെവലപ്പ്മെന്റ് സൊസൈറ്റി ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കണമെന്നും മേരിക്കുട്ടി ആവശ്യപ്പെടുന്നു.
സാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചിലര്‍ അപവാദങ്ങൾ പ്രചരിപ്പിക്കുന്നു. ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നും മേരിക്കുട്ടി മാധ്യമങ്ങളോട് വെളിപ്പെടുത്തി. സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.ആർ സജിക്കെതിരെ കേസെടുക്കണമെന്നും മേരിക്കുട്ടി പറഞ്ഞു.