tiger-attack-chakkittappara-again

കോഴിക്കോട് ചക്കിട്ടപ്പാറ പൂഴിത്തോട്ടില്‍ വീണ്ടും പുലി. പൂഴിത്തോട് മാവട്ടത്ത് ഇന്നലെ രാത്രി ആടിനെ പുലി കൊന്നു. ഷെഡില്‍ കെട്ടിയിരുന്ന ആടിനെ പുലി പകുതി ഭക്ഷിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ജനുവരിയിലും പ്രദേശത്ത് പുലി സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വനംവകുപ്പ് പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു.