തിരുവനന്തപുരം വിനീത കൊലപാതകക്കേസില്‍ ഇന്നു വിധി. അലങ്കാരച്ചെടി വില്‍പന കേന്ദ്രത്തില്‍ വെച്ചാണ് കഴുത്തില്‍ കത്തി കുത്തിയിറക്കി വിനീതയെ തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍ കൊലപ്പെടുത്തിയത്. രണ്ടു കുട്ടികളെ അനാഥരാക്കിയ പ്രതിക്ക് തൂക്കുകയര്‍ നല്‍കണമെന്നു വിനീതയുടെ അമ്മ രാഗിണി മനോരമ ന്യൂസിനോടു പ്രതികരിച്ചു
2022 ഫെബ്രുവരി ആറിനു പട്ടാപ്പകല്‍ നടന്ന കൊലപാതകത്തില്‍ ഏപ്രില്‍ രണ്ടിനു വിചാരണ നടപടികള്‍ പൂര്‍ത്തിയായ ശേഷമാണ് തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്നു വിധിപറയാന്‍ മാറ്റിയത്. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ , സാഹചര്യ തെളിവുകളെയാണ് പ്രോസിക്യൂഷന്‍ പ്രധാനമായും ആശ്രയിച്ചത്. 96 സാക്ഷികളെ വിസ്തരിച്ചു. സഞ്ചാര പഥം വ്യക്തമാക്കുന്നതിനു സിസിടിവി ദൃശ്യങ്ങള്‍,പെന്‍ഡ്രൈവ് എന്നിവയാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. വിനീതയുടെ കഴുത്തിലെ നാലരപ്പവന്‍ മാല കവരുന്നതിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം തിരുവനന്തപുരം അമ്പലമുക്കില്‍ നടന്നത് . ഓണ്‍ലൈന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചിരുന്ന രാജേന്ദ്രന്‍ പണത്തിനു ആവശ്യം വരുമ്പോഴാണ് കൊലപാതകങ്ങള്‍ നടത്തിയിരുന്നത്. ഭര്‍ത്താവ് ഹൃദ്രോഗ ബാധിതനായി മരിച്ചതിനെ തുടര്‍ന്നാണ് വിനീത അമ്പലമുക്കിലെ അലങ്കാര ചെടിക്കടയില്‍ ജോലിക്കെത്തിയത്. ചെടി നനച്ചുകൊണ്ടിരിക്കെ പിന്നില്‍ നിന്നെത്തിയ രാജേന്ദ്രന്‍ കഴുത്തില്‍ കുത്തിയാണ് വിനീതയെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ നിലവിളിക്കാന്‍ പോലും കഴിയാതെ സ്നപേടകം തകര്‍ന്നു പോയിരുന്നു. പ്രതിക്ക് തൂക്കുകയറ്‍ നല്‍കണമെന്നു അമ്മ രാഗിണി മനോരമ ന്യൂസിനോട്.