മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ശൂരനാട് രാജശേഖരന്‍ (76) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു. വീക്ഷണം ദിനപത്രത്തിന്‍റെ മാനേജിങ് എഡിറ്ററാണ്. സംസ്കാരം വൈകിട്ട് വീട്ടുവളപ്പില്‍.
പി.എന്‍.രാഘവന്‍പിള്ളയുടെയും കെ.ഭാര്‍ഗവിയമ്മയുടെയും മകനായി 1949 ല്‍ കൊല്ലത്തെ ശൂരനാട്ടായിരുന്നു ജനനം. കേരള വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തകനായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് , കൊല്ലം ഡിസിസി പ്രസിഡന്‍റ്, കെപിസിസി ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചു.