മാലിന്യക്കൂമ്പാരമായി മാറിയ തിരുവനന്തപുരം പൊഴിയൂരിലെ മത്സ്യത്തൊഴിലാളി ഫ്ളാറ്റ് സമുച്ചയത്തിന്‍റെ അറ്റകുറ്റപണിക്ക് ഇടപെടല്‍. കക്കൂസ് മാലിന്യം പൊട്ടിയൊഴുകുന്നതിന് കുളത്തൂര്‍ പഞ്ചായത്ത് അധികൃതര്‍ പരിഹാരം കണ്ടു. സര്‍ക്കാര്‍ നല്കിയ നിറവ് ഫ്ളാറ്റിലെ 128 കുടുംബങ്ങളുടെ ദുരിതം മനോരമ ന്യൂസാണ് പുറത്ത് വിട്ടത്.
ഈച്ചയും കൊതുകുമാര്‍ക്കുന്ന മുറ്റം, ചര്‍മ രോഗവും മറ്റനേകം രോഗങ്ങളുമായി ദുരിതത്തിലായ അഞ്ഞൂറിലേറെ മനുഷ്യര്‍. പൊഴിയൂരിലെ വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഫ്ളാറ്റിനൊപ്പം സമ്മാനിച്ച ദുരിതങ്ങള്‍.
ദൃശ്യങ്ങളും പ്രതികരണങ്ങളും ഒടുവില്‍ അധികൃതരുടെ കണ്ണു തുറപ്പിച്ചു. കുളത്തൂര്‍ പഞ്ചായത്ത് കക്കൂസ് മാലിന്യ പ്രശ്നം പരിഹരിക്കാന്‍ നടപടി തുടങ്ങി. പൊട്ടിയൊഴുകിയ മാലിന്യം പൂര്‍ണമായും നീക്കി. ഇത് താല്ക്കാലിക പരിഹാരം മാത്രമാണെന്നും മാലിന്യ നിര്‍മാര്‍ജനത്തിന് സ്ഥിരം സംവിധാനം വേണമെന്നുമാണ് ഫ്ളാറ്റിലെ താമസക്കാരുടെ ആവശ്യം.