തകർന്നതും നിർമാണം പൂർത്തിയാക്കാത്തതുമായ ഫെൻസിങ്ങുകൾ മാത്രമല്ല, നിർമിച്ചു വർഷങ്ങളായിട്ടും നല്ല പവറോടെ നിൽക്കുന്ന ഫെൻസിങ്ങും ഉണ്ട് വയനാട്ടിൽ. അത്തരത്തിലൊന്നാണ് പുൽപള്ളിക്കടുത്ത് കൊളവള്ളിയിലേത്. നാലു വർഷമായിട്ടും ആനകൾക്ക് ഈ ഫെൻസിങ് മറിക്കടിക്കാനായിട്ടില്ല. അതേസമയം എട്ട് വർഷത്തിനിടെ ഫെൻസിങ് നിർമ്മിക്കാൻ മാത്രം വനം വകുപ്പ് 74.83 കോടി രൂപ ചിലവൊഴിച്ചെന്ന കണക്കും പുറത്തു വന്നു..
ഒരു കാലത്ത് കൊളവള്ളിയിൽ കൃഷി ചെയ്യുന്നതിന്റെ ഭൂരിഭാഗവും കാട്ടാന നശിപ്പിക്കലായിരുന്നു പതിവ്. കാട്ടാനക്കൂട്ടം വയലിലിറങ്ങി കർഷകർക്കുണ്ടാക്കിയ നഷ്ടം ചില്ലറയല്ല. നാലു വർഷം മുമ്പ് ഈ ഫെൻസിങ് നിർമിച്ചതിൽ പിന്നെ കാട്ടാന ഈ വഴിക്ക് വന്നിട്ടില്ല
പതിനഞ്ചു കിലോമീറ്റർ നീളത്തിലാണ് ഫെൻസിങ്ങ്. ആകെ ചിലവ് 25 ലക്ഷം രൂപ. ഓരോ അഞ്ചു കിലോമീറ്ററിലും ഓരോ വാചർമാരെ വെച്ച് കൃത്യമായി നിരീക്ഷിച്ചു വരുന്നതിനാൽ കാട്ടാനക്കു ഫെൻസിങ് മറികടക്കാനായിട്ടില്ല ഇന്നീ വയലിൽ നൂറുമേനി വിളയുന്നുണ്ട്. കർഷകർക്ക് സമാധാനത്തോടെ ഉറങ്ങാനാവുന്നുണ്ട്. ഇരുളത്തെ എ.ഐ ഫെൻസിങ്ങിനെ പോലെ കൊളവള്ളിയിലെ ഫെൻസിങ്ങിനെയും മികച്ചതെന്ന് വിലയിരുത്താം
അതേ സമയം എട്ട് വർഷത്തിനിടെ ഫെൻസിങ് നിർമ്മിക്കാൻ വനം വകുപ്പ് ചെലവഴിച്ചത് 74.83 കോടി രൂപ എന്ന കണക്ക് കൂടി പുറത്തു വന്നു. കൊച്ചി സ്വദേശി കെ. ഗോവിന്ദന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് കണക്കുള്ളത് കാര്യമായി പരിപാലിച്ചാൽ ഫെൻസിങ് അത്ര പെട്ടെനെന്നും തകർക്കാനാവില്ലന്നെതിന്റെ ഉദാഹരണമാണിത്. ഫെൻസിങ്ങുകളുടെ കാര്യം വനം വകുപ്പ് സൂക്ഷ്മത പാലിച്ചാൽ എല്ലാം നൈസാക്കാം..