മഹാരാജാസ് കോളജിലേക്ക് അഭിഭാഷകര്‍ മദ്യക്കുപ്പികളും കല്ലുകളും എറിഞ്ഞു. ഇന്നലെ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് പ്രശ്നം .
എറണാകുളം നഗരത്തിൽ അർധരാത്രിയില്‍ അഭിഭാഷകരും വിദ്യാർഥികളും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. ജില്ലാ കോടതിയിലും പരിസരത്തുമായുണ്ടായ ഏറ്റുമുട്ടലിൽ തടയാൻ എത്തിയ പൊലീസുകാരടക്കം പത്തിലേറെ പേർക്ക് പരുക്കേറ്റു.
Read Also: കൊച്ചി നഗരത്തില്‍ അര്‍ധരാത്രി അഭിഭാഷകരും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം
കോടതി വളപ്പിൽ നടന്ന ബാർ അസോസിയേഷന്റെ വാർഷിക ആഘോഷത്തിനിടെയാണ് സംഘർഷമുണ്ടായത്. ആഘോഷങ്ങളുടെ ഭാഗമായി നടന്ന സംഗീത വിരുന്നിൽ മഹാരാജാസ് കോളേജിലെ വിദ്യാർഥികളും പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിനിടെ ഉടലെടുത്ത തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി.
അതേസമയം, അക്രമം നടത്തിയത് നൂറിലേറെ വരുന്ന അഭിഭാഷകരാണെന്ന് വിദ്യാർഥികൾ മനോരമ ന്യൂസിനോട് പറഞ്ഞു. ബെൽറ്റ്, മദ്യക്കുപ്പികൾ, കമ്പി വടി എന്നിവ ഉപയോഗിച്ചായിരുന്നു. മദ്യപിച്ച് ലക്കുകെട്ട അഭിഭാഷകർ പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ജില്ലാ കോടതിക്കുള്ളിലെ വഴിയിലൂടെ നടന്നതിന്‍റെ പേരിലാണ് ആക്രമിച്ചതെന്നും ഒപ്പമുണ്ടായിരുന്ന അംഗപരിമിതനായ വിദ്യാര്‍ഥിയെ വളഞ്ഞിട്ട് തല്ലിയെന്നും വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തി. നിയമം ലംഘിച്ച് അര്‍ധരാത്രി കഴിഞ്ഞും കോടതി വളപ്പില്‍ ഡിജെ പാര്‍ട്ടി നടത്തിയെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.