പാലക്കാട് മീനാക്ഷിപുരം ഞാവുളംതോടിൽ ട്രെയിൻ ഇടിച്ച് 13 പശുക്കൾ ചത്തു. മീങ്കര ഡാമിനോട് ചേർന്ന് മേയാൻ വിട്ടിരുന്ന പശുക്കൾ കൂട്ടത്തോടെ ട്രാക്കിൽ കയറി നിന്നതാണ് അപകടത്തിനിടയാക്കിയത്. പശുക്കൂട്ടത്തെ ഇടിച്ചതിന് പിന്നാലെ ചെന്നൈ പാലക്കാട് ട്രെയിൻ ഇരുപത് മിനിറ്റ് നിർത്തിയിട്ടു. എൻജിനിൽ കുടുങ്ങിയ പശുക്കളുടെ ജഡം നീക്കിയ ശേഷമാണ് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്.