edwin

TOPICS COVERED

എട്ട് മാസം പ്രായമുള്ള എഡ്വിൻ ജീവിതത്തിലേക്ക് മടങ്ങി വരാൻ സുമനസുകളുടെ കരുണ തേടുകയാണ്. ഇടുക്കി ആനക്കുളം സ്വദേശികളായ റോജൻ - അശ്വതി ദമ്പതികളുടെ മകനാണ് എഡ്വിൻ. ബിലിറിയ അഡ്രീസിയ എന്ന അപൂർവ കരൾ രോഗം ബാധിച്ച കുഞ്ഞിന്റെ കരൾമാറ്റ ശസ്ത്രക്രിയക്കായാണ് മാതാപിതാക്കൾ സഹായം തേടുന്നത് 

കരളിൽ നിന്ന് പിത്തരസം പുറത്തേക്ക് ഒഴുകുന്നതിന് തടസം നേരിടുന്ന അപൂർവ രോഗമാണ് എഡ്വിനെ ബാധിച്ചിരിക്കുന്നത്. ഇത് ജന്മനാലുണ്ടാകുന്ന രോഗാവസ്ഥയാണ്. പിത്തരസം ഒഴുകുന്ന നാളിയിലെ തടസം മാറ്റാൻ ഇതിനകം കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എന്നാൽ വീണ്ടും കരളിൽ അടിഞ്ഞ പിത്തരസം വില്ലാനായി. ഇനി കുഞ്ഞിന്റെ ജീവൻ നിലനിർത്തണമെങ്കിൽ കരൾമാറ്റ ശസ്ത്രക്രിയ അല്ലാതെ മറ്റൊരു മാർഗമില്ല. കരൾ പകുത്ത് നൽകാൻ അമ്മ അശ്വതി തയ്യാറാണെങ്കിലും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ 15 ലക്ഷം രൂപ കണ്ടെത്താൻ കൂലിപ്പണി ചെയ്തു കുടുംബം പുലർത്തുന്ന അച്ഛൻ  റോജന് കഴിയില്ല

എട്ട് മാസമായി ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിന്റെ ചികിത്സയ്ക്കായി ഇതുവരെ എട്ട് ലക്ഷം രൂപ ചെലവായി. രോഗം ഭേദമായി വീട്ടിലെത്തുന്ന കുഞ്ഞനുജനെ കാത്തിരിക്കുകയാണ് പത്തുവയസുകാരനായ ജേഷ്ഠൻ എൽബിൻ. മാങ്കുളം പഞ്ചായത്ത് അംഗം സവിത റോയിയുടെ നേതൃത്വത്തിൽ സഹായനിധി രൂപീകരിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ സുമനസുകൾ കനിയണം. 

Account Details

FEDERAL BANK

IFSC : FDRL0002218

BRANCH : MANKULAM

ACCOUNT NUMBER: 22180100068034

Account holder name

THEYYAMMA  

Aswathy

8547685944

ENGLISH SUMMARY:

Eight-month-old Edwin from Anakkulam, Idukki, is battling a rare liver disease called biliary atresia. His parents, Rojen and Ashwathi, are seeking financial help for a life-saving liver transplant surgery to bring their baby boy back to a healthy life.