കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഓഫീസ് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. 24,000 ചതുരശ്ര അടിയില്‍ നാല് നിലകളിലായാണ് കെ.കരുണാകരന്റ പേരിലുള്ള കെട്ടിടം നിര്‍മിച്ചിരിക്കുന്നത്
പാര്‍ട്ടിയുടെ ചരിത്രം വിളിച്ചോതുന്നതാണ് കെട്ടിടത്തിനുള്ളിലെ ഓരോ ചിത്രങ്ങളും ശില്‍പങ്ങളും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്മരണയ്ക്കായാണ് ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ഒാഡിറ്റോറിയം പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർക്കും കെപിസിസി ഭാരവാഹികൾക്കും പോഷക സംഘടനകള്‍ക്കുമെല്ലാം പ്രത്യേകം മുറികളുണ്ട്. റിസര്‍ച്ച് സെന്റര്‍, വാര്‍ റൂം , ലൈബ്രറി തുടങ്ങിയവാണ് പുതിയ ഒാഫീസിലെ മറ്റ് പ്രത്യേകതകള്‍ രാവിലെ നടക്കുന്ന ഉദ്ഘാടന സമ്മേളത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ,ശശി തരൂര്‍ എം പി തുടങ്ങിയവര്‍ പങ്കെടുക്കും