മുണ്ടകൈ- ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് നിർമാണ പ്രവൃത്തി ഇന്നു തുടങ്ങും. എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി സർക്കാർ ഏറ്റെടുത്തതോടെയാണ് തറക്കല്ലിട്ട് പതിനേഴാം ദിവസം പ്രവൃത്തി തുടങ്ങുന്നത്. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി വന്നതിനു പിന്നാലെ കോടതി ആവശ്യപ്പെട്ട 17.7 കോടി രൂപ കെട്ടിവെച്ചാണ് സർക്കാർ എസ്റ്റേറ്റിലെ 64 ഹെക്ടർ ഏറ്റെടുത്തത്.
ഇന്നലെ രാത്രി തന്നെ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം എൽസ്റ്റൺ എസ്റ്റേറ്റിലെത്തി ഭൂമി ഏറ്റെടുത്തതായുള്ള ബോർഡ് സ്ഥാപിച്ചിരുന്നു. നഷ്ടപരിഹാരം അപര്യാപ്തമെന്ന് കാണിച്ച് എൽസ്റ്റൺ മാനേജ്മെന്റ് സുപ്രീം കോടതിയെ സമീപിക്കാനിരിക്കെയാണ് സർക്കാരിന്റെ വേഗത്തിലുള്ള നീക്കം..