മലപ്പുറം വളാഞ്ചേരിയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വാട്ടര്‍ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. അയല്‍വാസിയായ ഫാത്തിമ (45) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ വീട്ടില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെയാണ് ഫാത്തിമയുടെ വീട്. ദുരൂഹ സാഹചര്യത്തില്‍ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയ വീട്ടിന്‍റെ ഉടമയടക്കം വിദേശത്താണ്. സുരക്ഷാജീവനക്കാരന്‍ മാത്രമാണ് നിലവില്‍ വീട്ടിലുള്ളത്.
ആമയേയും മല്‍സ്യങ്ങളെയും വളര്‍ത്തിയിരുന്ന ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. സുരക്ഷാ ജീവനക്കാരന്‍റെ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.