വിഷുത്തലേന്നും ദുരിതയാത്രക്കയത്തില്‍പെട്ടു ബെംഗളുരു മലയാളികള്‍. രണ്ട് അവധിദിവസങ്ങള്‍ക്കുശേഷമുള്ള വിഷുത്തലേന്നും കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ കാലുകുത്താന്‍ ഇടമില്ല. 14 മണിക്കൂര്‍ ഒറ്റനില്‍പ് നിന്നും ശുചിമുറി ഇടനാഴിയിലെ ദുര്‍ഗന്ധം സഹിച്ചുമാണു പലരും വീടുകളിലത്തിയത്.
ദിവസങ്ങള്‍ക്ക് മുന്നേ സ്ലീപ്പര്‍ ടിക്കറ്റുകള്‍ തിരഞ്ഞിരുന്നുവെങ്കിലും പലര്‍ക്കും ടിക്കറ്റ് ലഭിച്ചില്ല. എല്ലാ ഉല്‍വകാലത്തും ബെംഗളൂരു മലയാളികള്‍ അനുഭവിക്കുന്ന തിരക്കിന് പ്രതിവിധി കണ്ടെത്താന്‍ റെയില്‍വേക്കായിട്ടില്ല.
യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു സ്പെഷൽ ട്രെയിൻ റെയില്‍വേ പ്രഖ്യാപിച്ചിരുന്നെങ്കിലും തിരക്ക് ശമിപ്പിക്കാന്‍ ഇതിനായിട്ടില്ല.