തൃശൂര്‍ മേലഡൂരില്‍ വിഷുത്തലേന്ന് മദ്യലഹരിയില്‍ പൊലീസുകാരന്‍റെ അപകടയാത്ര. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറായ അനുരാജ് ആണ് അപകടകരമാം വിധം വാഹനമോടിച്ചത്. മദ്യപിച്ച് ലക്കുകെട്ട് കാറുമായി പാഞ്ഞ അനുരാജ് രണ്ട് വാഹനങ്ങളില്‍ ഇടിച്ചു. നിര്‍ത്താതെ പോയ കാര്‍ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. കാറില്‍ നിന്ന് രണ്ട് മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തു.
സ്കൂട്ടറിലും കാറിലുമാണ് അനുരാജ് ഓടിച്ച കാര്‍ ഇടിച്ചത്. വാഹനങ്ങളില്‍ ഇടിച്ചിട്ടും കാര്‍ നിര്‍ത്താന്‍ പൊലീസുകാരന്‍ തയ്യാറായില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാര്‍ പോസ്റ്റിലിടിച്ച് മറിഞ്ഞതോടെ ഓടിക്കൂടിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസെത്തി അനുരാജിനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ മദ്യപിച്ചതായി തെളിഞ്ഞു. ഇയാള്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.