pandalam-festival

വർഷത്തിലൊരിക്കൽ മാത്രം പുറത്തെടുക്കുന്ന അപൂർവ്വ ദാരു ശില്പങ്ങളുടെ ഉത്സവമാണ് പത്തനംതിട്ട ജില്ലയിലെ പന്തളം കുരമ്പാലയിൽ. ദാരുശില്പ പ്രദർശനങ്ങളുടെ അൻപതാം വാർഷികം കൂടിയായിരുന്നു ഇത്തവണത്തെ ഉൽസവം. 

അരനൂറ്റാണ്ടു മുൻപ് പന്തളം കുരമ്പാലയിലെ തലമുറ കണ്ട സ്വപ്നമാണ് പിന്നീട് ഉത്സവമായി മാറിയത്. ചെട്ടികുളങ്ങര ദേശത്ത് പോയപ്പോൾ അപമാനം ഏറ്റെന്ന് അന്നത്തെ തലമുറ പറയുന്നു. മറുപടിയായി 1975ൽ വിളയിൽ കുടുംബത്തിലെ ദാമോദരൻ ആചാരിയും പരമു ആചാരിയും ഹനുമാൻ, ഭീമൻ, ഒറ്റക്കാള, തേര്  ദാരുശിൽപ്പങ്ങൾ ഒരുക്കി. വർഷങ്ങൾ കഴിഞ്ഞു. ദാരുശിൽപങ്ങൾ ഇരട്ടിയായി. അർജുനൻ, നരസിംഹം,ഗണപതി ,ഹംസം എന്നിങ്ങനെ ശില്പങ്ങൾ പെരുകി

പരശുരാമൻ അയ്യപ്പൻ തുടങ്ങിയ ദാരുശിൽപ്പങ്ങൾ പണിപ്പുരയിലാണ്. വലിയ കരുതലോടെയാണ് ഉപയോഗിക്കാത്ത ഒരു വർഷക്കാലം ശില്പങ്ങൾ സൂക്ഷിക്കുന്നത്. ഓരോ ഉത്സവം കഴിയുമ്പോഴും അടുത്ത ഉത്സവത്തിനായുള്ള കാത്തിരിപ്പിലാണ് ജനം.