vanchippattu-image

വഞ്ചിപ്പാട്ടിൽ അരങ്ങേറി 500 ൽ അധികം വിദ്യാർത്ഥികൾ. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ ആയിരുന്നു അരങ്ങേറ്റം. പഠിച്ചിറങ്ങിയവർ വരുന്ന വള്ളസദ്യക്കും ഉത്രട്ടാതി ജലമേളയ്ക്കും പള്ളിയോടങ്ങളിൽ വഞ്ചിപ്പാട്ടിനകമ്പടിയാകും.

അമ്പലമുറ്റം നിറഞ്ഞ വഞ്ചിപ്പാട്ടുകാർ. പള്ളിയോട സേവാ സംഘം സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അവധികാല പഠനകളരിക്ക് ശേഷമായിരുന്നു അരങ്ങേറ്റം.  52 കരകളിൽ നിന്നായി 500ൽ പരം കുട്ടികൾ ഇത്തവണത്തെ കളരിയിൽ പങ്കെടുത്തു. 15 ഗുരുക്കന്മാരാണ് വഞ്ചിപ്പാട്ട് പഠി പ്പിച്ചത്.

ക്ഷേത്രത്തിന്‍റെ ആനക്കൊട്ടിലിൽ വഞ്ചിപ്പാട്ടുപാടിയാണ് കളരി അവസാനിപ്പിച്ചത്. ജില്ലാ പഞ്ചായത്തുമായി സഹകരിച്ചായിരുന്നു പരിപാടി. അവധിക്കാലത്ത് ലഹരിമുക്ത പരിപാടികളുടെ പ്രോത്സാഹനം കൂടിയായിരുന്നു വഞ്ചിപ്പാട്ട് പരിശീലനം .