എഡി.ജി.പി, എം.ആര്. അജിത് കുമാറിനെ കു്റ്റവിമുക്തനാക്കുന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഒപ്പിട്ടു. അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിജിലൻസ് പ്രത്യേക യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു.
പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അനധികൃത സ്വത്ത് സംമ്പാദനം ഫ്ലാറ്റ് വാങ്ങൽ സ്വർണ്ണക്കടത്ത് സംഘങ്ങളുടെ പങ്കുപറ്റൽ തുടങ്ങിയ ആരോപണങ്ങളിൽ ആയിരുന്നു അന്വേഷണം. ഉയർന്ന ആരോപണങ്ങളിൽ ഒന്നും തെളിവില്ലെന്ന് ആയിരുന്നു വിജിലൻസ് പ്രത്യേക യൂണിറ്റ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ട് ഡയറക്ടർ യോഗേഷ് ഗുപ്ത അംഗീകരിച്ച് സർക്കാരിന് കൈമാറിയിരുന്നു ഇതാണ് ഇപ്പോൾ സർക്കാരും അംഗീകരിച്ചത്.
എന്നാൽ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള സ്വകാര്യ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഉണ്ട്. വിജിലൻസിന്റെ കണ്ടെത്തൽ കോടതി അംഗീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
കഴിഞ്ഞദിവസം എഡിജിപി വിജയനെതിരെ വ്യാജ മൊഴി നൽകിയതിൽ കേസെടുക്കാം എന്ന് കാണിച്ച് ഡിജിപി സർക്കാരിന് ഫയൽ കൈമാറിയിട്ടുണ്ട് ആ ഫയലിൽ സർക്കാർ എന്ത് തീരുമാനം കൈക്കൊള്ളും എന്നതിലാണ് ആകാംക്ഷ. എഡിജിപി എം.ആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ക്ലീൻചിറ്റ് റിപ്പോർട്ട് കൂടി ആയതോടെ സ്ഥാനക്കയറ്റത്തിനുള്ള ആദ്യ കടമ്പ അജിത് കുമാർ കടന്നു.