ഏറ്റുമാനൂർ നീറിക്കാട് സ്വദേശിനി അഡ്വക്കേറ്റ് ജിസ്മോൾ രണ്ടുപെൺമക്കളുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ കാരണം ഭർതൃവീട്ടുകാരുമായുള്ള പ്രശ്നങ്ങളെന്ന് സൂചന. അസ്വാഭാവിക മരണത്തിന് കേസെടുത്ത ഏറ്റുമാനൂർ പൊലീസ് ജിസ്മോളുടെ ഫോൺ പരിശോധിച്ചു വരികയാണ്.
രാവിലെ 11 മണിയോടെ കോട്ടയം മെഡിക്കൽ കോളജിൽ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യും. ജിസ്മോളുടെ കുടുംബം വിദേശത്തുനിന്ന് എത്തിയശേഷമായിരിക്കും സംസ്കാരം. വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ പൊലീസിന് ആത്മഹത്യ കുറിപ്പൊന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഹൈക്കോടതിയിൽ അഭിഭാഷകയായ ജിസ്മോൾ ഇന്നലെ ഉച്ചയോടെയാണ് നീറിക്കാടിന് സമീപം അഞ്ചും രണ്ടും വയസ്സുള്ള മക്കളുമായി പുഴയിൽ ചാടി മരിച്ചത്. രാവിലെ കൈത്തണ്ട മുറിച്ചും കുഞ്ഞുങ്ങള്‍ക്ക് വിഷം നല്‍കിയും ജീവനൊടുക്കാന്‍ നടത്തിയ ശ്രമം പാളിയതോടെയാണ് ഉച്ചക്ക് പുഴയില്‍ ചാടിയത്.