കൊല്ലം നെടുവത്തൂരില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇഞ്ചക്കാട് സ്വദേശി അനീഷിന്‍റെ ഭാര്യ ഇരുപത്തിയാറുകാരി ശരണ്യമോള്‍ ആണ് മരിച്ചത്. ഭര്‍ത്താവ് അനീഷ് വിദേശത്താണ്. മരണത്തിന് ഞാന്‍ മാത്രമാണ് ഉത്തരവാദിയെന്ന് എഴുതിയ കുറിപ്പ് പൊലീസിന് ലഭിച്ചു. ഭര്‍തൃവീടായ ഇഞ്ചക്കാട് നിന്ന് രണ്ടു ദിവസം മുന്‍പാണ് ശരണ്യ നെടുവത്തൂരിലെ വീട്ടിലേക്ക് എത്തിയത്. മൂന്നും ആറും വയസുളള കുട്ടികളെ മുറിയില്‍ നിന്ന് പുറത്താക്കിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. ബന്ധുക്കളില്‍ നിന്നുള്‍പ്പെടെ മൊഴിയെടുത്ത് കൊട്ടാരക്കര പൊലീസ് അന്വേഷണം തുടങ്ങി