കൊല്ലം പൂരത്തിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ ചിത്രം പ്രദർശിപ്പിച്ചതിൽ പരാതിയുമായി യൂത്ത് കോൺഗ്രസ്. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം, സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.
ആർഎസ്എസ് സ്ഥാപകന്റെ ചിത്രം പ്രദർശിപ്പിച്ചത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് പരാതിക്കാരൻ പറയുന്നു. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ചാണ് ആശ്രാമം മൈതാനത്ത് കൊല്ലം പൂരം നടന്നത്. പുതിയകാവ് ക്ഷേത്രം അണിനിരത്തിയ കുടമാറ്റത്തിലാണ് ആർഎസ്എസ് സ്ഥാപകന്റെ ചിത്രം ഉയർത്തിയത്.
ENGLISH SUMMARY:
The Youth Congress has lodged a complaint against the display of RSS founder Hedgewar's photo during the Kollam Pooram festival. State vice president Vishnu Sunil filed the complaint with the City Police Commissioner, stating that the act violates a High Court order. The image was displayed as part of the Kudamattam procession led by Puthiyakavu Temple.