രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും. രാവിലെ കാസര്‍കോട് ജില്ലയിലെ കാലിക്കടവ് മൈതാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളാണ് ആഘോഷ പരിപാടിയുടെ ഹൈലൈറ്റ്.
ഇത്തവണ ഇതുപോലെ ബസ്സിലൊന്നും യാത്ര ഉണ്ടാകില്ല, പക്ഷെ നാലം വാര്‍ഷികാഘോഷത്തിന് പകിട്ട് കുറയുകയുമില്ല. ജില്ലകളില്‍ യോഗങ്ങള്‍ , കൂടാതെ മേഖല തിരിച്ച് നാലു കൂടിച്ചേരലുകള്‍. ഇവയാണ് ഏറ്റവും പ്രധാന പരിപാടി. ഇവയിലെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഈ യോഗങ്ങളിലേക്ക് ക്ഷണിക്കും. സര്‍ക്കാരിന്‍റെ നേട്ടങ്ങളും വരും വര്‍ഷത്തെ പ്രധാന പരിപാടികളും വിശദീകരിക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുന്നത് സര്‍ക്കാര്‍ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടല്‍. പ്രദര്‍ശന വിപണന മേളകള്‍ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നുണ്ട്, വിവിധ സര്‍ക്കാര്‍വകുപ്പുകളും സ്ഥാപനങ്ങളും ഇവയില്‍പങ്കെടുക്കും. ഇവ ആഘോഷ കേന്ദ്രങ്ങളാക്കാനാണ് ഉദ്ദേശിക്കുന്നത്. വരാന്‍പോകുന്ന തദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍കണ്ടാണ് നേട്ടങ്ങളെ പൊലിപ്പിക്കാനുള്ള നീക്കം. എല്ലാ ആഴ്ചയും മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം പുനരാരംഭിച്ചതും ഇതിന്‍റെ ഭഗമായാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ ആഴ്ച വന്നാല്‍ പരിപാടിയുടെ ഷെഡ്യൂളിലും മാറ്റം വരും