kmuralidharan

TOPICS COVERED

c കോൺഗ്രസിന്റെ മുതിർന്ന നേതാക്കളാരും തനിക്ക് വേണ്ടി പ്രചരണത്തിന് എത്തിയില്ല. തൃശ്ശൂരിലെ അപ്രതീക്ഷിത പരാജയത്തിന് കാരണം ഉറപ്പായും കിട്ടുമെന്ന് പ്രതീക്ഷിച്ച ന്യൂനപക്ഷ വോട്ടുകളിലെ വിള്ളലെന്നും കെ.മുരളീധരൻ പറഞ്ഞു.  

 

കോൺഗ്രസിന്റെ സംഘടന സംവിധാനത്തിനെതിരെ രൂക്ഷവിമർശനമുയർത്തിയാണ് തൃശ്ശൂരിലെ കനത്ത പരാജയത്തിനുശേഷമുള്ള കെ.മുരളീധരന്റെ പ്രതികരണം.  സംഘടനാപരമായ ദൗർബല്യം പലയിടത്തും പാർട്ടിക്കുണ്ടായി. തൃശ്ശൂരിൽ ഏകോപനമില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും ഫലമുണ്ടായില്ല.  തൃശ്ശൂർ പൂരത്തിനു ശേഷമാണ് കാര്യങ്ങൾ പാളിയത്. അത് മുതലെടുക്കാൻ കോൺഗ്രസിന് ആയില്ല. എൽഡിഎഫിനും, എൻഡിഎയ്ക്കും വേണ്ടി മുതിർന്ന നേതാക്കൾ പ്രചരണത്തിന് എത്തിയെങ്കിലും തന്റെ കാര്യത്തിൽ അതുണ്ടായില്ല.

ഉറപ്പായും കിട്ടുമെന്ന് പ്രതീക്ഷിച്ച ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടായി. മുന്നോക്ക സമുദായത്തിന്റെ ഏതാണ്ട് മുഴുവൻ വോട്ടുകളും ക്രൈസ്തവ വോട്ടുകളും ബിജെപിക്ക് സമാഹരിക്കാൻ കഴിഞ്ഞു. താൻ വടകരയിൽ തന്നെ നിന്നുവെങ്കിൽ വിജയിക്കുമായിരുന്നു. തന്നെ കുരുതി കൊടുക്കുകയായിരുന്നോ എന്ന് ജനങ്ങൾ ഭാവിയിൽ തീരുമാനിക്കട്ടെ. കോൺഗ്രസിന്റെ ഒരു കമ്മിറ്റികളിലും ഇനി പങ്കെടുക്കില്ലെന്നും പൊതുരംഗത്ത് നിന്ന് തൽക്കാലത്തേക്ക് വിട്ടുനിൽക്കുകയാണെന്നും കെ.മുരളീധരൻ ഒരു ലക്ഷത്തോളം വോട്ടുകൾക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച മുന്നണി ഇത്തവണ മൂന്നാംസ്ഥാനത്തേക്ക് പിന്തളപ്പെട്ടതിന്റെ ഉത്തരവാദിത്വം പാർട്ടി നേതൃത്വത്തിലാണെന്ന് കൃത്യമായി പറഞ്ഞു വെച്ചാണ് മുരളീധരൻ തൃശ്ശൂരിൽ നിന്നും മടങ്ങുന്നത്