suresh-gopi-politics

TOPICS COVERED

എല്ലാവരെയും ഉള്‍ക്കൊളളുന്ന രാഷ്ട്രീയ മനസാണ് തനിക്കെന്ന് പലവട്ടം പരസ്യനിലപാട് എടുത്തിട്ടുള്ള നേതാവ് കൂടിയാണ് സുരേഷ് ഗോപി. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രനപ്പുറം സഞ്ചരിക്കുമെന്ന് വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അദ്ദേഹം കാണിച്ചുതന്നു. തിരഞ്ഞെടുപ്പ് ജയം പോലും ബി.ജെ.പി അനുഭാവികളുടെ മാത്രം വോട്ടുനേടിയതുകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞതിന് പിന്നില്‍ ഈ നിലപാടാണ് കാരണം. 

 

മനുഷ്യസ്നേഹമുള്ള സിനിമാതാരത്തിന്റെ പ്രതിച്ഛായയാണോ ബി.ജെ.പിയുടെ പ്രത്യയശാസ്ത്രമാണോ എതാണ് സുരേഷ് ഗോപിയുടെ വിജയ ഘടകമെന്ന് വേര്‍തിരിക്കാനാകില്ല. രണ്ടുകൂടിയാണ് എന്ന് പറയുന്നതാകും ശരി. അനീതിക്കെതിരെ പോരാടുന്ന പുരോഗമനപരമായ കാഴ്ചപ്പാടുകള്‍ പിന്‍പറ്റുന്ന സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് സമാനമാണ് സുരേഷ് ഗോപിയുടെ രാഷ്ട്രീയ വ്യക്തിത്വം എന്ന് പറയേണ്ടിവരും. നരേന്ദ്രമോദിയെ ദൈവത്തെപ്പോലെ കാണുന്ന അതേമനസോടെ തന്നെയാണ്, ഇ.കെ.നായാരും കെ.കരുണാകരും തന്റെ ആരാധനാപാത്രങ്ങളാണെന്ന അദ്ദേഹം പറയുന്നത്

പഠനകാലത്ത്ഇ ടതുവിദ്യാര്‍ഥിപ്രസ്ഥാനങ്ങളോടായിരുന്നു ആഭിമുഖ്യമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. തിരഞ്ഞടുപ്പ് ജയത്തിന് ശേഷവും ബി.ജെ.പി രാഷ്ട്രീയത്തിന് അപ്പുറമുള്ള വോട്ടുകളും അരാഷ്ട്രീയ വോട്ടുകളും തനിക്ക് ലഭിച്ചുവെന്ന് പറയാനും അദ്ദേഹം മടികാട്ടിയില്ല.

തൃശൂരില്‍ ലോകസഭയിലും നിയമസഭയിലും മല്‍സരിക്കുകയും തോല്‍ക്കുകയും ചെയ്തെങ്കിലും നിശ്ചദാര്‍ഢ്യത്തോടെ അവിടെത്തന്നെ തുടരുകയും രാഷ്ട്രീയം നോക്കാതെ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്തുകൊണ്ടേയിരുന്നു അദ്ദേഹം. താരപ്രഭകൊണ്ടുമാത്രം ജനാധിപത്യത്തില്‍ വിജയിക്കില്ലെന്ന തിരിച്ചറിവ്, പ്രത്യയശാസ്ത്രനപ്പുറം പോകുന്ന പ്രവര്‍ത്തന ശൈലി അതുതന്നെയാണ് സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ വ്യത്യസ്തമാക്കുന്നത്.

ENGLISH SUMMARY:

Suresh gopi at delhi to attend oath taking ceremony