അഡ്വക്കേറ്റ് ഹാരിസ് ബീരാന് മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. ലീഗ് നേതൃയോഗത്തിനു ശേഷം തിരുവനന്തപുരം പാണക്കാട് ഹാളിൽ വച്ചായിരുന്നു പ്രഖ്യാപനം. സുപ്രീംകോടതിയിലെ അഭിഭാഷകനും കെ.എം.സി.സി ഡല്‍ഹി ഘടകം പ്രസിഡന്റുമാണ് ഹാരിസ് ബീരാന്. ഒറ്റക്കെട്ടായാണ് തീരുമാനമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു. അര്‍ഹതയുള്ള യുവാക്കള്‍ക്ക് ഭാവിയില്‍ വമ്പിച്ച പ്രാതിനിധ്യം നല്‍കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.
വലിയ ഉത്തരവാദിത്തമാണ് സംഘടന ഏല്‍പ്പിച്ചിരിക്കുന്നതെന്നും കേരളത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഹാരിസ് ബീരാന് പറഞ്ഞു. ഭരണഘടന സംരക്ഷണമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.