Untitled design - 1

കണ്ണൂർ തലശേരിയിലെ മാളിയേക്കൽ കുടുംബത്തിനെതിരെ സൈബർ അതിക്രമമെന്ന് പരാതി. വടകരയിലെ എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജയ്ക്ക് അനുകൂലമായി പാട്ടു പാടിയതിൻ്റെ പേരിലാണ് കോൺഗ്രസ് - മുസ്ലീം ലീഗ് പ്രവർത്തകർ സൈബർ അതിക്രമം നടത്തുന്നതായുള്ള പരാതി. പാട്ടു പാടിയതിൻ്റെ പേരിലുള്ള സൈബർ അധിക്ഷേപങ്ങൾക്ക് പാട്ടിലൂടെ തന്നെയാണ് മാളിയേക്കൽ കുടുംബത്തിൻ്റെ മറുപടി

 

ലോക് സഭ തിരഞ്ഞെടുപ്പിനിടെ വോട്ട് അഭ്യർഥിച്ച് കെ കെ ശൈലജ മാളിയേക്കൽ തറവാട്ടിൽ എത്തിയപ്പോഴായിരുന്നു കുടുംബാംഗങ്ങൾ ഇങ്ങന പാട്ടു പാടി സ്വീകരിച്ചത്. പാട്ടിറങ്ങിയപ്പോഴെ സൈബർ അതിക്രമം ഉണ്ടായെങ്കിലും. വടകരയിൽ കെ കെ ശൈലജ തോറ്റതോടെ  മാളിയേക്കൽ കുടുംബത്തിന് എതിരെ സൈബർ അതിക്രമം വർധിച്ചു. 1965 ൽ അടിയന്തരവസ്ഥ കാലത്ത് പാട്യം ഗോപാലനെ ജയിലാക്കിയതിന് മാളിയേക്കൽ കുടുംബം പ്രതിഷേധിച്ചത് പാട്ടിലൂടെയായിരുന്നു. 

ENGLISH SUMMARY:

Song for KK Shailaja Sparks Cyber Attack on Maliyekkal Family