എന്‍സിപി കേരള ഘടകം പിളർപ്പിലേക്ക്. നേരത്തെ പി.സി.ചാക്കോയ്ക്കൊപ്പം നിന്ന ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും യുഡിഎഫിന്റെ ഭാഗമാകും. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലാണ് ഇവർ ചേരുക. 20ന് മുൻപ് പ്രഖ്യാപനം ഉണ്ടാകും.
മുൻദേശീയ പ്രവർത്തക സമിതി അംഗമായ നേതാവിന്റെ നേതൃത്വത്തിലാണ് പാർട്ടി മാറ്റം. ആലപ്പുഴയിലെ ഏതാനും നേതാക്കൾ ഒഴികെ ജില്ലാ കമ്മിറ്റി മുഴുവൻ ജോസഫ് ഗ്രൂപ്പിൽ ചേരും. കുട്ടനാട് സീറ്റ് എന്‍സിപിയിൽ നിന്ന് ജോസഫ് ഗ്രൂപ്പിൽ ചേരുന്ന പ്രമുഖ നേതാവിന് നൽകാനും ലയന ചർച്ചയിൽ ധാരണയായി. പ്രവാസി വ്യവസായി ആയ ഇദ്ദേഹം കുട്ടനാട് കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. തോമസ് കെ തോമസ് എംഎൽഎ ഇപ്പോഴും എന്‍സിപി ഔദ്യോഗിക പക്ഷത്ത് തന്നെയാണ് ഇപ്പോൾ നിലകൊള്ളുന്നത്.