കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ ശേഷം കേരളത്തിൽ തിരിച്ചെത്തിയ സുരേഷ് ഗോപി കോഴിക്കോട്ടെയും കണ്ണൂരിലെയും വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നു. കോഴിക്കോട് തളി ക്ഷേത്രം , കണ്ണൂർ മാടായി കാവ്, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളിൽ സുരേഷ് ഗോപി ദർശനം നടത്തി. ഇ കെ നായനാരുടെ ഭാര്യ ശാരദയെ സന്ദർശിച്ച ശേഷം സുരേഷ് ഗോപി വൈകുന്നേരത്തോടെ കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനായി പോകും.
രാവിലെ കോഴിക്കോട് തളി ശിവക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയപ സുരേഷ് ഗോപിയെ ക്ഷേത്രഭാരവാഹികള്‍ പൂര്‍ണകുഭം നല്‍കി സ്വീകരിച്ചു. ദര്‍ശനം പൂര്‍ത്തിയാക്കിയ സുരേഷ് ഗോപി ബിജെപി ജില്ലാ ഓഫീസില്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
എയിംസ് കോഴിക്കോടിന് പകരം മറ്റൊരിടത്ത് സ്ഥാപിക്കുകയാണെങ്കില്‍ അതിനുപിന്നില്‍ രാഷ്ട്രീയ തീരുമാനമാണെന്ന എംകെ രാഘവന്‍റെ പരാമര്‍ശം ദുരുദ്വേഷപരമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.മുഖ്യമന്ത്രിയുടെ വിവരദോഷി പരാമര്‍ശത്തില്‍ ഇടപെടാനില്ലെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് തിരിച്ച സുരേഷ് ഗോപി ആദ്യം ദർശനം നടത്താൻ എത്തിയത് മാടായി കാവിൽ ഇവിടെ കാണിക്ക അർപ്പിച്ച് തൊഴുതു. പറശ്ശിനി കടവ് മുത്തപ്പൻ മടപ്പുരയിലും സുരേഷ് ഗോപി ദർശനം നടത്തി..ഉച്ചക്കു ശേഷം പയ്യാമ്പലത്തെ മാരാർജി സ്മൃതി മണ്ഡപത്തിൽ എത്തുന്ന സുരേഷ് ഗോപി കൊട്ടിയൂർ ശിവ ക്ഷേത്രത്തിലും തളിപറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തും.