ജോർജ് കുര്യന്റെ മന്ത്രിസ്ഥാനം സഭാ വിശ്വാസികളെ സ്വാധീനിക്കുമെന്ന് ഫരീദാബാദ് രൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര മനോരമ ന്യൂസിനോട്. സഭാംഗമായ ഒരാളെ മന്ത്രിയാക്കുമ്പോൾ വിശ്വാസ സമൂഹത്തിൽ സ്വാധീനമുണ്ടാക്കും. സുരേഷ് ഗോപിയുടെ ഭൂരിപക്ഷം വർധിച്ചതിന് ക്രൈസ്തവരുടെ വോട്ടും കാരണമായിട്ടുണ്ടാകാമെന്നും ഭരണികുളങ്ങര ഡല്‍ഹിയില്‍ പറഞ്ഞു.

സുരേഷ് ഗോപിയുടെ ഭൂരിപക്ഷം വർധിച്ചതിന് ക്രൈസ്തവരുടെ വോട്ടും കാരണമായിട്ടുണ്ടാകാം

സിറോ മലബാർ സഭയിലെ പ്രശ്നങ്ങളും സംഘർഷങ്ങളും ചർച്ചചെയ്ത് പരിഹരിക്കണമെന്ന്  മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ആവശ്യപ്പെട്ടു. വീണ്ടും സിനഡ് കൂടുമ്പോൾ ഈ വിഷയവും ചർച്ചയാകും. കഴിയുന്നതിലും വേഗത്തിൽ പ്രശ്നപരിഹാരമുണ്ടാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഭരണികുളങ്ങര ഡല്‍ഹിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു

ENGLISH SUMMARY:

Archbishop Mar Kuriakos Bharnikulangara of Faridabad Diocese comments on the influence of George Kurien's ministry on the christian community, noting that appointing a church member as a minister can significantly impact faith communities.