ജനതാദൾ (എസ്) എന്ന പേര് ഉപേക്ഷിച്ചു എന്ന് പ്രഖ്യാപിച്ച് കേരള ഘടകം . പുതിയ പാർട്ടി രൂപീകരിക്കുമെന്നും അതിലേക്ക് കേരള ഘടകം ലയിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസ് പറഞ്ഞു.തിരുവനന്തപുരത്ത് ചേർന്ന പാർട്ടി നേതൃയോഗത്തിലാണ് തീരുമാനം. ദേശീയ ഘടകവുമായി കേരള ഘടകത്തിന് ബന്ധമില്ലെന്നും പേരിൽ മാത്രമാണ് ബന്ധം എന്നും മാത്യു ടി തോമസ് പറഞ്ഞു. കേരളത്തിലെ പാർട്ടി ബിജെപി വിരുദ്ധ നിലപാടുമായി ഇടതുപക്ഷത്തിനൊപ്പം നിൽക്കും. പുതിയ പാർട്ടിയുടെ പേരിൽ ജനതാദൾ എന്ന് ഉണ്ടാകും. അതിലേക്കാകും രണ്ട് എംഎൽഎമാർ ഉൾപ്പെടുന്ന കേരള ഘടകം ലയിക്കുക. നിയമപരമായ വശങ്ങൾ കൂടി പരിശോധിച്ച ശേഷമാകും പുതിയ പാർട്ടി രൂപീകരിച്ച് അതിൽ ലയിക്കുക എന്നും മാത്യു ടി തോമസ് പറഞ്ഞു.