വയനാട്ടിൽ പ്രിയങ്കയ്ക്കായി പ്രചാരണത്തിനിറങ്ങുമെങ്കിലും പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ പോകില്ലെന്ന് കെ.മുരളീധരൻ. വട്ടിയൂർക്കാവ് വിട്ട് എങ്ങോട്ടുമില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി ഇറങ്ങും. വട്ടിയൂർക്കാവ് സ്വന്തം കുടുംബം പോലെയാണ്. വിട്ടുപോകേണ്ടിവന്നത് പാർട്ടി ആവശ്യപ്പെട്ടതുകൊണ്ടാണെന്നും മുരളീധരൻ മനോരമന്യൂസിനോട് പറഞ്ഞു. 

പാര്‍ട്ടി ആവശ്യപ്പെട്ടതുകൊണ്ടാണ് വട്ടിയൂര്‍ക്കാവ് വിട്ടത്

ENGLISH SUMMARY:

K. Muralidharan to Campaign for Priyanka in Wayanad; Skips Palakkad and Chelakkara, Focuses on Vattiyoorkavu