തിരഞ്ഞെടുപ്പിലെ നിലപാടില്‍ ക്രൈസ്തവസഭയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സഹോദരങ്ങളെ ആക്രമിച്ചവര്‍ക്ക് പിന്തുണകൊടുത്തത് ശരിയോ എന്ന് അവര്‍ തന്നെ ആലോചിക്കണം. ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റ് നേടിയത് ഗൗരവപൂര്‍വം പരിശോധിക്കേണ്ടതാണ്. . ചില പ്രത്യേക വിഭാഗങ്ങളെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചു. നേതൃനിരയിലുള്ളവരുമായി ധാരണയുണ്ടാക്കി. ആ വിഭാഗങ്ങളുടെ നിലപാട് മാറ്റം അവസരവാദപരമാണ്. കൂടുതലായി ഒന്നും പറയാത്തത് വിവരങ്ങള്‍ ഇല്ലാത്തതിനാലല്ല. അത് ഭംഗിയാവില്ല എന്നതിനാലാണ് . മാത്രമല്ല അത്തരക്കാരോട് ശത്രുതാമനോഭാവവുമില്ലെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു, വിഡിയോ റിപ്പോര്‍ട്ട് കാണാം.