പി.എസ്.സി കോഴ വിവാദത്തിൽ ആരോപണ വിധേയനായ കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പുറത്താക്കിയേക്കും. നടപടിക്ക് സംസ്ഥാന നേതൃത്വം അനുമതി നൽകി. എന്നാൽ പരാതി ലഭിച്ചില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പുറത്തുപറഞ്ഞത്. പാർട്ടിയെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന്  ജില്ലാ സെക്രട്ടറി പി.മോഹനനും ആവർത്തിച്ചു. 

പി.എസ്‌.സി അംഗത്വത്തിനായി പണമിടപാട് നടന്നുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിക്ക്  സംസ്ഥാന നേതൃത്വം  അനുമതി നൽകിയത്. പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത് അടക്കമുള്ള  കടുത്തു നടപടി ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ പരാതി കിട്ടിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറയുന്നത്. ജില്ലാ ഘടകത്തിന് പരാതി ലഭിച്ചോ എന്ന് ജില്ലാ സെക്രട്ടറിയോട് ചോദിക്കണമെന്നും മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കോഴ ആരോപിച്ചുള്ള പരാതി ജില്ലാ ഘടകത്തിനും ലഭിച്ചിട്ടില്ലെന്നും പാർട്ടിയെ അപകീർത്തി പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്ന്  കുറ്റപ്പെടുത്തി. 

കോഴ വിവാദത്തിൽ പ്രമോദ് കോട്ടൂളി ഇന്നു നാളെയോ  പാർട്ടിക്ക് വിശദീകരണം നൽകിയേക്കും. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ്  ആണ് പ്രമോദിനോട് വിശദീകരണം തേടാൻ തീരുമാനിച്ചത്. പ്രമോദിന് ജാഗ്രതക്കുറവ് ഉണ്ടായെന്നും മാതൃകാപരമായ നടപടി ഉണ്ടാകണമെന്നുമായിരുന്നു ടൗണ്‍ജില്ലാ കമ്മിറ്റിയുടെ ആവശ്യം. 

ENGLISH SUMMARY:

CPM may expell Pramod Kottooli in PSC bribe allegation.