പി.എസ്‍സി കോഴയില്‍ തന്നെ ആക്രമിക്കുന്നത് തെളിവില്ലാതെയെന്ന് സിപിഎം പുറത്താക്കിയ പ്രമോദ് കോട്ടൂളി. പരാതിക്കാരന്റെ വീടിനുമുന്നില്‍ അമ്മയ്ക്കൊപ്പം സമരം ചെയ്യും. തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്ക് അമ്മയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. സമരമിരിക്കുക ശ്രീജിത്ത് എന്നയാളുടെ വീടിനുമുന്നില്‍. 22 ലക്ഷം തന്നോയെന്ന് ശ്രീജിത്ത് എന്റെ അമ്മയോട് പറയണം. കുടുക്കാന്‍ ശ്രമിച്ചവരുടെ വിവരങ്ങളും പുറത്തുപറയുമെന്നും പ്രമോദ് കോട്ടൂളി മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി നടപടിയെപ്പറ്റി വിവരമില്ല. ഏത് അന്വേഷണത്തിനും തയാറാണ്. ഏരിയ കമ്മിറ്റി ഒന്നും അറിയിച്ചിട്ടില്ല. ഒരു രൂപ വാങ്ങിയെങ്കില്‍ എന്നെ ബോധ്യപ്പെടുത്തണമെന്നും പ്രമോദ് കോട്ടൂളി.