നജീബ് കാന്തപുരം (ഇടത്) കെപിഎം മുസ്തഫ (വലത്)

പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ‌‌കെ.പി.എം മുസ്തഫ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നജീബ് കാന്തപുരത്തിന്‍റെ  വിജയം ഹൈക്കോടതി ശരിവച്ചു. സത്യം ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെന്ന് നജീബ് കാന്തപുരം പ്രതികരിച്ചു. 348 പോസ്റ്റല്‍ വോട്ടുകള്‍ സാങ്കേതിക കാരണങ്ങളുടെ പേരില്‍ തള്ളിക്കളഞ്ഞുവെന്നും ഇതില്‍ 300 വോട്ടുകള്‍ തന്‍റേതായിരുന്നുവെന്നും ഇത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്നുമായിരുന്നു ഇടതുസ്വതന്ത്രനായി മല്‍സരിച്ച കെ.പി.എം മുസ്ഫയുടെ ഹര്‍ജി. അതിനാല്‍ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും മുസ്തഫ ആവശ്യം ഉന്നയിച്ചു. 

പെരിന്തല്‍മണ്ണയില്‍ 38 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലീഗ് സ്ഥാനാര്‍ഥിയായ നജീബ് കാന്തപുരം വിജയിച്ചത്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും ഇതായിരുന്നു. 

ENGLISH SUMMARY:

Kerala High Court dismissed the petition filed by K.P.M. Mustafa requesting to cancel election result of Perinthalmanna constituency.