മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി. പ്രസിഡന്‍റ്  കെ.സുധാകരന്‍. ഈ നാട്ടിലെ സാധാരണക്കാരുടെ ഹൃദയതുടിപ്പ് മനസിലാക്കാൻ പോലുംകഴിയാത്ത  ഒരു ഭീകര ജീവിയാണ് തന്‍റെ നാട്ടുകാരനായ പിണറായി വിജയൻ.   ഈ മുഖ്യമന്ത്രിയെ വെച്ച് ഒരു ദിവസം പോലും മുന്നോട്ട് പോകാനാകില്ല. മാഫിയകളുടെ സംരക്ഷകനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും  സുധാകരന്‍ ആവശ്യപ്പെട്ടു. കെപിസിസിയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാൻ, എന്‍റെ കുടുംബം, എന്‍റെ സമ്പത്ത് എന്നത് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലക്ഷ്യം. 

 പൊലീസുകാരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. രാജിവെച്ചില്ലെങ്കില്‍ പിണറായി വിജയനെ അടിച്ചുപുറത്താക്കാൻ കേരളത്തിലെ ജനങ്ങള്‍ രംഗത്തുവരുമെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പേര് ഇനി പൂരം കലക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പി.ശശിയേയും എം.ആര്‍.അജിത്കുമാറിനേയും മാറ്റാന്‍ മുഖ്യമന്ത്രിക്ക് പേടിയാണ്. കേരളത്തില്‍ സിപിഎമ്മിനെ കുഴിച്ചുമൂടി വാഴ വച്ചിട്ടേ പിണറായി പോകൂകയുള്ളൂവെന്നും സതീശന്‍ പറഞ്ഞു

ENGLISH SUMMARY:

KPCC president k sudhakaran against cm Pinarayi Vijayan