മുന്നണിയെയും സര്‍ക്കാരിനെയും പിടിച്ചുലയ്ക്കുന്ന വിവാദങ്ങള്‍ക്കിടെ എല്‍.ഡി.എഫിന്റെ നിര്‍ണായക യോഗം തലസ്ഥാനത്ത്  തുടങ്ങി. ക്രമസമാധാനചുമതലയുള്ള എഡിജിപി: എം.ആര്‍.അജിത്കുമാര്‍ ആര്‍.എസ്. എസ് നേതാവിനെ കണ്ടതില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ മുന്നണിയില്‍ അതൃപ്തി പുകയുന്നതിനിടയിലാണ് യോഗം., മുഖ്യമന്ത്രി എന്തുപറയുമെന്നതില്‍ ആകാംക്ഷ തുടരുന്നു. 

എ.ഡി.ജി.പിക്കെതിരെ നടപടി വേണമെന്ന് സി.പി.ഐ നേതൃത്വം ആവശ്യപ്പെട്ടു. മുന്നണിയോഗത്തിന് മുന്‍പ് നിലപാട് സി.പി.എം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചു. ബിനോയ് വിശ്വവും എം.വി.ഗോവിന്ദനും എ.കെ.ജി, സെന്ററില്‍ ചര്‍ച്ച നടത്തി. എഡിജിപിയെ ചുമതലയില്‍ നിന്ന് മാറ്റണമെന്ന് ആര്‍ജെഡി യോഗത്തിന് മുന്നോടിയായി ആവശ്യപ്പെട്ടു.അജിത് കുമാര്‍ തുടരുന്നത് മതേതര സര്‍ക്കാരിന് ചേര്‍ന്ന നടപടിയല്ലെന്ന് എല്‍ഡിഎഫ് യോഗത്തിനെത്തിയ വര്‍ഗീസ് ജോര്‍ജ് പ്രതികരിച്ചു. ആര്‍.എസ്.എസുമായുള്ള കൂടിക്കാഴ്ച ഗുരുതരമെന്നും നിലപാട് യോഗത്തില്‍ പറയുമെന്നും എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ വ്യക്തമാക്കി.

ENGLISH SUMMARY:

LDF meeting start