എ.ഡി.ജി.പി. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്ന് മാറ്റാത്തതില്‍ അതൃപ്തി പരസ്യമാക്കി സി.പി.ഐ. നിലപാടില്‍ മാറ്റമില്ലെന്നും തീരുമാനം അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. സമയം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് മാനിക്കുന്നു. എന്തിനാണ് എ.ഡി.ജി.പി. ഊഴമിട്ട് ആര്‍.എസ്.എസ്. നേതാക്കളെ കാണുന്നതെന്നും എന്തടിസ്ഥാനത്തിലാണ് ഈ കൂടിക്കാഴ്ചയെന്നും ബിനോയ് വിശ്വം ചോദിച്ചു.

ENGLISH SUMMARY:

CPI leader Binoy Viswam on ADGP issue