ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേലുള്ള അന്വേഷണം വനിതാ ഉദ്യോഗസ്ഥര്‍ മാത്രം നടത്തണമായിരുന്നെന്ന് പ്രതിപക്ഷ നേതാവ്. സ്ത്രീവിരുദ്ധ നിലപാടുകളാണ് സര്‍ക്കാരിന്റേത്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീണ്ടുപോയി.ഇത് എന്തുകൊണ്ട് സംഭവിച്ചുവെന്ന് പള്‍സര്‍ സുനിക്ക് ജാമ്യം കിട്ടിയ സാഹചര്യത്തില്‍ ഹൈക്കോടതി പരിശോധിക്കണമെന്നും സതീശന് ആവശ്യപ്പെട്ടു
എന്തിന് ഇല്ലാക്കണക്ക് കൊടുത്തു
വയനാട്ടിലെ ദുരിതാശ്വാസ ചെലവു വിവാദത്തില്‍ പ്രതിപക്ഷം വിമര്‍ശനം കടുപ്പിക്കുകയാണ്. എന്തിന് ഇല്ലാത്ത കണക്ക് കൊടുക്കണമെന്നും ഉള്ളതുപറയാമല്ലോയെന്നും വി.ഡി.സതീശന് . ഈ കണക്ക് ആര് തയാറാക്കിയെന്ന് അറിയണം. വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണെന്നും സതീശന് പറഞ്ഞു.
എ.ഡി.ജി.പി– ആര്.എസ്.എസ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞ അദ്ദേഹം, മുഖ്യമന്ത്രി മൗനത്തിന്റെ മാളത്തിലാണെന്നും വിമര്‍ശിച്ചു. ‘മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയോ എന്ന് ചോദിച്ച വി.ഡി സതീശന്, പിണറായിയും മോദിയും ഒരുപോലെയാണെന്നും പരിഹസിച്ചു.