എ.ഡി.ജി.പി, ആര്‍.എസ്.എസ് നേതാക്കളെ കണ്ടതില്‍ അന്വേഷണത്തിന് ഉത്തരവ്. മുഖ്യമന്ത്രിയാണ് ഉത്തരവിറക്കിയത്. കൂടിക്കാഴ്ച ഡി.ജി.പി അന്വേഷിക്കും. മുന്നണിയോഗത്തില്‍ ഉറപ്പ് നല്‍കി രണ്ടാഴ്ചയ്ക്കുശേഷമാണ് ഉത്തരവിറക്കുന്നത്. മൂന്നാഴ്ചമുമ്പാണ് കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. അതേസമയം, അന്വേഷണം പ്രഖ്യാപിച്ചത് പ്രതിപക്ഷത്തിന്‍റെ വിജയമെന്ന് കെ.മുരളീധരന്‍ പ്രതികരിച്ചു. അതേസമയം, അന്വേഷണത്തെ പരിഹസിച്ച് പിവി അന്‍വര്‍ രംഗത്തെത്തി. എഡിജിപിക്കെതിരായ അന്വേഷണം വലിയ തമാശയെന്ന് പി.വി.അന്‍വര്‍. എം.ആര്‍.അജിത്കുമാറിന്‍റെ സസ്പെന്‍ഷന്‍ പോര, ഡിസ്മിസ് ചെയ്യണമെന്നും അന്‍വര്‍. ALSO READ: 'പൂരം മുടങ്ങുമെന്ന് അറിഞ്ഞിട്ടും എഡിജിപി ഇടപെട്ടില്ല'; വീഴ്ചകള്‍ എണ്ണി ഡിജിപിയുടെ 'കുറ്റപത്രം'
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി എഡിജിപി എം.ആര്‍ അജിത് കുമാര്‍ കൂടിക്കാഴ്ച്ച നടത്തിയതാണ് വിവാദമായത്. എന്നാല്‍ ആര്‍എസ്എസിന്‍റെ കേരള നേതൃത്വം നിഷേധിക്കുകയാണ് ചെയ്തത്. കൂടിക്കാഴ്ച്ച നടന്നിട്ടില്ലെന്നായിരുന്നു ആര്‍എസ്എസ് ഉത്തരകേരള പ്രാന്തകാര്യവാഹ് പി.എന്‍ ഈശ്വരന്‍ പ്രതികരിച്ചത്. എന്നാല്‍ കൂടിക്കാഴ്ച്ച നടത്തിയെന്ന് അജിത് കുമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. സഹപാഠിയുടെ ഒപ്പമാണ് പോയതെന്നും സ്വകാര്യസന്ദര്‍ശനമായിരുന്നുവെന്നും അജിത് കുമാര്‍ വിശദീകരിച്ചത്. ആര്‍എസ്എസ് പ്രചാരകനും വിജ്ഞാനഭാരതിയുടെ ചുമതലക്കാരനുമായ എ ജയകുമാറാണ് കൂടിക്കാഴ്ച്ചയ്ക്ക് വഴിയൊരുക്കിയത്. ജയകുമാറും അജിത് കുമാറും സുഹൃത്തുക്കളും സഹപാഠികളുമാണ്.
ആര്‍എസ്എസ് നേതാവ്സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അടക്കം ഭരണരംഗത്തെയും സമൂഹത്തിലെയും പ്രമുഖരെ ആര്‍എസ്എസുമായി അടുപ്പിക്കുന്ന ദൗത്യത്തിന്‍റെ ഭാഗമായി ജയകുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം കൈമനം സ്വദേശിയായ ജയകുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനാണ്. സംഘപരിവാര്‍ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കുന്ന ഇടത് മുന്നണി സര്‍ക്കാരിന് കീഴില്‍ ക്രമസമാധാനപാലനത്തിന്‍റെ ചുമതലയുള്ള എഡിജിപി ആര്‍എസ്എസിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമായി എന്ത് ആശയവിനിമയം നടത്തി എന്നതാണ് ഉയരുന്ന ചോദ്യം.