pv-anwar-03

എല്‍ഡിഎഫിന് ഒപ്പം തന്നെയാണ് ഇപ്പോഴുമെന്ന് പി.വി അന്‍വര്‍ എംഎല്‍എ. എല്‍ഡിഎഫ് വിട്ടെന്ന്  മനസുകൊണ്ട് പറഞ്ഞിട്ടില്ല. വായ്കൊണ്ട് പറഞ്ഞിട്ടുണ്ടാകും. അങ്ങിനെയെങ്കില്‍ അത് തിരുത്തുന്നു. പാര്‍ലമെന്‍ററിപാര്‍ട്ടിയില്‍ തുടരും എല്‍ഡിഎഫിന് ഒപ്പമാണിപ്പോഴും .പുറത്തിക്കിക്കഴിഞ്ഞാല്‍ ഞാന്‍ നിയമസഭയല്‍ നടുവിലിരിക്കും. അതുമല്ലെങ്കില്‍ തറയിലിരിക്കുമെന്ന് പറഞ്ഞു.  Also Read: അന്‍വറിനെ തള്ളി പിണറായി; എല്ലാം സംശയിച്ചതുപോലെ; വിശദമായി പിന്നെ

 

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് ഹൈക്കോടതി അന്വേഷിക്കണം. തിങ്കളാഴ്ച  ഹൈക്കോടതിയെ സമീപിക്കും. കള്ളക്കടത്ത് മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടില്ല. കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു . ഇത് മനസിലാക്കാന്‍ ശേഷിയുള്ളരാണ് ജഡ‍്ജിമാര്‍. ഹൈക്കോടതി തീരുമാനിക്കുന്ന  അന്വേഷണസംഘം അന്വേഷിക്കണം. സത്യസന്ധമായ പൊലീസ് ഉദ്യോഗസ്ഥരുടെ ടീമുണ്ടാക്കി ‌അന്വേഷണം നടത്തണം. ഉദ്യോഗസ്ഥരെ തീരുമാനിക്കാന്‍ കോടതിക്ക് അധികാരമുണ്ടെങ്കില്‍  അങ്ങ‌ിനെ ചെയ്യണം. പിവി അന്‍വറിന്‍റെ പങ്കും അന്വേഷിക്കട്ടെ . സ്വര്‍ണക്കടത്തുകാര്‍ക്കുണ്ടായ അനുഭവമാണ് ഇന്നലെ വിശദീകരിച്ചത്. അത് അന്വേഷിക്കേണ്ടേയെന്നും അന്‍വര്‍ ചോദിച്ചു.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളാണ് ഞാന്‍ വിശദീകരിച്ചത്. സ്വര്‍ണക്കടത്തിന് പിന്നില്‍ ഒരു ഗൂഢസംഘമുണ്ട് . അവരെ പുറത്തുകൊണ്ടുവരുന്നതിനായാണ്  മുന്നിട്ടിറങ്ങിയത്. ഡാന്‍സാഫ് സംഘത്തെ മുന്‍നിര്‍ത്തി എം.ആര്‍.അജിത് കുമാര്‍ നടത്തിയ വന്‍ തട്ടിപ്പുകളാണ്. 

മുഖ്യമന്ത്രി പറഞ്ഞതിലൊന്നും തെറ്റില്ല. ഞാന്‍ കോണ്‍ഗ്രസില്‍ നിന്ന് വന്നയാളാണ്. രണ്ടുകാര്യങ്ങളില്‍ മാത്രമേ വിഷമമുള്ളൂ. കള്ളക്കടത്തുകാരുടെ നേതാവ് എന്നുപറഞ്ഞ്   സമൂഹത്തിന് മുന്നിലേക്കിട്ടു. വ്യക്തിപരമായി എന്തെങ്കിലും ആവശ്യങ്ങള്‍ ശശി ചെയ്തുകൊടുക്കാത്തതിന്‍റെ പേരില്‍ ശശിയെ ശിക്ഷിക്കാനാകില്ലെന്നും പറഞ്ഞു.  

എന്‍റെ പാര്‍ക്ക് പൂട്ടിച്ചിട്ട് ഏഴുകൊല്ലമായി. ദുരന്തനിവാരണ വകുപ്പ് ഒട്ടേറെ പരിശോധനകള്‍ നടത്തി. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കി. ഇത്  ദുരന്തമേഖലയിലല്ലെന്ന് പറഞ്ഞു. എല്ലാ നിര്‍ദേശങ്ങളും പാലിക്കുന്ന പ്ലാനും സ്കെച്ചും  മുഖ്യമന്ത്രിയുടെ മേശയിലാ. അത് അവിടെ ഇരിക്കുമ്പോഴാണ് ഞാന്‍ പരാതിയുമായി ചെന്നത്. എനിക്ക് രണ്ടുദിവസം കഴിഞ്ഞ് പറഞ്ഞാല്‍ പോരായിരുന്നോ. ഞാന്‍ അങ്ങിനെ ചെയ്തില്ല.

മൊട്ടുസൂചി ഈ സര്‍ക്കാരിന്‍റെ എടുത്തിട്ടില്ല എനിക്കം ഭാര്യയും മക്കളുമുണ്ട് ചികില്‍സയ്ക്ക് പണം ചെലവിട്ടിട്ടുണ്ട്. ഒരു പാരസെറ്റമോള്‍ ഈ എട്ടുകൊല്ലത്തിനിടെ വാങ്ങിയിട്ടില്ല. ഇവിടെ സ്വന്തമായി വിമാനമുള്ളവരുണ്ടല്ലോ ഇവരൊക്കെ ചികല്‍സയ്ക്ക് അമേരിക്കയ്ക്ക് പോകുന്നു. അതൊക്കെ സര്‍ക്കാരിന്‍റെ ചെലവിലാണ്. ആകെ എടുക്കുന്നത് ഡീസലിന്‍റെ പൈസയാണെന്നും അന്‍വര്‍ പറഞ്ഞു.

ENGLISH SUMMARY:

PV Anwar asked to investigate his role in the gold smuggling. Now trust only in judiciary says PV Anwar