പി.വി.അന്‍വറിന് പിന്തുണയുമായി കെ.ടി.ജലീല്‍. സ്വര്‍ണക്കടത്ത് സംഘത്തിനായി അന്‍വര്‍ സംസാരിക്കുന്നു എന്ന അഭിപ്രായമില്ല എന്ന് ജലീല്‍. അന്‍വര്‍ ആദ്യഘട്ടത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഏറെ ഗൗരവതരമാണ്. അക്കാര്യങ്ങളോട് തനിക്ക് പൂര്‍ണ യോജിപ്പെന്നും ജലീല്‍. ഉന്നയിച്ച വിഷയങ്ങള്‍ പ്രസ്കതമായതിനാലാണ് അന്വേഷണം നടക്കുന്നത്.
അന്‍വറുമായി നല്ല ബന്ധമാണുള്ളത്. പൊലീസിനെതിരായ ആരോപണങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടുണ്ടെന്നും ജലീല്‍. എ.ഡി.ജി.പി– ആര്‍.എസ്.എസ് കൂടിക്കാഴ്ച എങ്ങനെ വ്യക്തിപരമാകും. റിപ്പോര്‍ട്ട് വരട്ടെയെന്നും കെ.ടി.ജലീല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
അന്‍വര്‍ ഉന്നയിച്ച പുതിയ ആരോപണങ്ങളില്‍ നിലപാട് ഒക്ടോബര്‍ 2ന്. വൈകുന്നേരം നാലുമണിക്ക് മാധ്യമങ്ങളെ കാണുമെന്നും ജലീല്‍ പറഞ്ഞു. ഞാനും ഒരു സ്വതന്ത്ര എം.എല്‍.എ ആണല്ലോ, നിങ്ങള്‍ കാത്തിരിക്കൂവെന്നും ജലീല്‍.