തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ച തനിക്ക് മുഖ്യമന്ത്രിയോടോ മറ്റുള്ളവരോടോ ഒരു ബാധ്യതയും കടപ്പാടുമില്ലെന്ന് കെ.ടി.ജലീല്‍. പി.വി.അന്‍വര്‍ ചില കാര്യങ്ങളോട് യോജിപ്പും വിയോജിപ്പുമുണ്ട്. തന്‍റെ നിലപാടും ബോധ്യവും വൈകിട്ട് നാലരയ്ക്ക് വ്യക്തമാക്കുമെന്നും കെ.ടി.ജലീല്‍ വളാഞ്ചേരിയില്‍ പറഞ്ഞു. വൈകുന്നേരം തീര്‍ച്ചയായും വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്നും കെ.ടി.ജലീല്‍ പറഞ്ഞു.
പി.വി. അൻവറിന്റെ പല നിരീക്ഷണങ്ങളോടും പല അഭിപ്രായങ്ങളോടും യോജിപ്പുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളോടും ശക്തമായ വിയോജിപ്പുണ്ട്. അത് നാലരയ്ക്ക് കാണാം. ഒരാളുടെ സഹായവും ആവശ്യമില്ല. അതുകൊണ്ട് തന്നെ ഒരാളേയും പ്രീതിപ്പെടുത്തേണ്ട ആവശ്യമില്ല. എന്താണ് കഴിഞ്ഞ കാല അനുഭവത്തിൽ നിന്ന് എനിക്കെന്താണ് മനസ്സിലായത്. അതാണ് പറയുകയെന്നും കെ.ടി. ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.